മനുഷ്യജീവിതത്തിൽ ദാമ്പത്യം വളരെ ദിവ്യമായ ജീവിതദശയും പദ്ധതിയുമാണ്. മറ്റു മൂന്നാശ്രമങ്ങൾക്കും നിദാനം ഗൃഹസ്ഥാശ്രമംതന്നെ, കാരണം ബഹുഭൂരിഭാഗം ജനങ്ങളും ഈ ആശ്രമത്തിൽപ്പെടുന്നവരത്രെ. ഗൃഹത്തിൽ ജനിച്ച്, അവിടത്തെ സംസ്കാരവും പാരമ്പര്യവും പൈതൃകവും ഉൾക്കൊണ്ടു വളർന്നുവന്ന കുട്ടികളാണ് അവസാനം സമാജത്തിലെ പല തുറകളിലും ചെന്നു പ്രവർത്തിയ്ക്കുന്നത്. അതുകൊണ്ടു സമാജത്തിൽ കാണുന്ന നന്മതിന്മകൾക്കെല്ലാം ഉറവിടം ഗൃഹജീവിതമാണ്. ആയതിനാൽ ഗൃഹം പവിത്രസങ്കേതമാകണം. ചെറുപ്പംമുതല്ക്കേ കുട്ടികളുടെ മനസ്സിലും ഹൃദയത്തിലും നല്ല സംസ്കാരവും നന്മയും വളർത്തി, പോഷിപ്പിച്ചെടുക്കുക സ്വകുടുംബത്തിന്‍റെയും, സമാജത്തിന്‍റെയും ഭദ്രതയ്ക്കുവേണ്ടി മാതാപിതാക്കൾ ചെയ്യേണ്ട തപസ്സാണ്.
മനുഷ്യജീവിതത്തിൽ എല്ലാം ദിവ്യമാണ്. ഗർഭാധാനത്തിനു പുറപ്പെടുന്നതുപോലും, പവിത്രമായ തപോനുഷ്ഠാനത്തിന്‍റെ പശ്ചാത്തലത്തിലും, ദിവ്യമനോഭാവത്തിലൂം വേണം, കാരണം, ഏതു പ്രവൃത്തിഫലത്തിലും മനസ്സിനാണ് ഏറ്റവും വലിയ സ്വാധീനം. ഇതിനായി കശ്യപന്‍റെയും, ദിതിയുടെയും കഥ വിവരിയ്ക്കുന്നു. സന്ധ്യാനേരത്തു അഗ്നിഹോത്രശാലയിൽ ധ്യാനമഗ്നനായിരിയ്ക്കുന്ന പതിയോടു പുത്രോദ്പാദനത്തിനു വേണ്ടി ദിതി യാചിച്ചു. അശുഭമൂഹൂർത്തമായ സന്ധ്യ ഒന്നു കഴിയട്ടെ എന്ന പതി ഉപദേശിച്ചതു മനക്ഷോഭത്തിനു കീഴടങ്ങിയ ദിതി മാനിച്ചില്ല. ഗത്യന്തരമില്ലാതെ കശ്യപൻ ഇംഗിതം നടത്തിക്കൊടുത്തു.
താൻ ചെയ്ത പ്രവൃത്തിയിൽ ദിതിയ്ക്കു വലിയ പശ്ചാത്താപമായി. അതുകണ്ടു കശ്യപൻ പറഞ്ഞു നിന്‍റെ മനസ്സിന്‍റെ മാലിന്യത്തിലാണ് കുട്ടികളുണ്ടാകുന്നത്. അതുകൊണ്ട് അവർ ദുർബുദ്ധികളായിത്തീരും. ശ്രീഹരിതന്നെ അവരെ നേരിട്ട് ഹനിയ്ക്കും;. എന്നാൽ നീ പശ്ചാത്തപിച്ചതുമൂലം പേരക്കുട്ടി സദ്ബുദ്ധിമാനും ലോകോത്തമനും ആകും.
ഈ ലോകം നന്മതിന്മകളുടെ കൂത്തുരംഗമാണ്, അതിൽ അബദ്ധം പിണയാതെ ജീവിയ്ക്കാനാണ് മനുഷ്യജന്മം.
പ്രമത്തനു കാട്ടിൽ ഏകനായി താമസിച്ചാലും, ഭയപ്പെടാനുള്ളതുണ്ട്. കാരണം ആറു ശത്രുക്കൾ സദാ കൂടെയാണ്. മനസ്സ് ആറു വികാരങ്ങളെ ഉജ്വലമായി പ്രകടമാക്കി അവനെ ഭ്രമിപ്പിയ്ക്കുന്നു; എന്നാൽ പത്നിസമേതനായ ഗൃഹസ്ഥന് ഇന്ദ്രിയങ്ങളെ ജയിക്കുന്നതു കോട്ടയ്ക്കുള്ളിൽനിന്നു ശത്രുക്കളെ നേരിടുന്നതുപോലെ സുരക്ഷിതമാണ്. ഗൃഹത്തിൽ മറ്റാശ്രമങ്ങൾക്കില്ലാത്തപോലെ കാര്യങ്ങൾ നടത്തിയെടുക്കാൻ സൗകര്യം ഉണ്ടുതാനും. അതുകൊണ്ട് ഇന്ദ്രിയങ്ങളെ വേണ്ടതുപോലെ ജയിച്ച്, പവിത്രതയിൽ ജീവിച്ച്, വിവേകിയായിത്തീർന്ന ഗൃഹസ്ഥനു പിന്നീട് ഇഷ്ടംപോലെ സന്യാസിയായി സഞ്ചരിയ്ക്കാം.
Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain in Malayalam the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha. Every Wednesday live at 8 PM IST.
സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
#enlightenedliving #bhoomananda #srimadbhagavatham
Website: www.SwamiBhoomanandaTirtha.org
Questions: askswamiji@sirdmsia.org
Publications: publications@sirdmsia.org
Facebook: www.facebook.com/narayanashrama.tapovanam
Verses: Pinned in the Comments section.
Zenith of Devotion - Day 1
Ma Gurupriya
Zenith of Devotion - Day 2
Ma Gurupriya
Zenith of Devotion - Day 3
Ma Gurupriya