നമ്മുടെ ശരീരം ദ്രവ്യോർജങ്ങളാൽ നിർമിയ്ക്കപ്പെട്ടതും ജഡവുമാണ്. അതിനെ പ്രവർത്തിപ്പിയ്ക്കുന്നതോ, ഉള്ളിലെ സാന്നിധ്യവിശേഷവുമാണ്. ജീവിതത്തിൽ നേരിടേണ്ടിവരുന്ന അടിയന്തിരഘട്ടങ്ങളിൽ, മനുഷ്യഹസ്തങ്ങൾക്കു ചെയ്യാവുന്നതിനുമപ്പുറം കാര്യങ്ങൾ പോകുമ്പോൾ, ആശ കൈവെടിയാതെ, സൃഷ്ടിയെത്തന്നെ താങ്ങിനിലനിറുത്തുന്ന ആ മഹാപ്രഭാവത്തെ ആശ്രയിക്കുന്നതാണ് നമുക്കുള്ള ഏകമാർഗം. തപോനുഷ്ഠാനങ്ങളോടെ ആ അദൃശ്യഹസ്തങ്ങളിലേയ്ക്കു ഉറ്റുനോക്കിയാൽ, ഏതു പ്രതിസന്ധിയും തരണം ചെയ്യാനുള്ള ശക്തിയും, മികവും കൈവരും.
മനസ്സിന്‍റെ ശക്തിയെ സംസ്കരിച്ചെടുക്കാനുള്ള വഴിയാണ് മന്ത്രജപം. തന്‍റെ മനസ്സിനെ വിനിയോഗിച്ചു ചെയ്യുന്നതാണ് ഈ തപസ്സ്. ബാഹ്യവസ്തുക്കൾക്കുള്ളതിലും എത്രയോ മികച്ചതാണ് ആന്തരപ്രഭാവത്തിന്‍റെ സ്വാധീനം. ആ പരമസാന്നിധ്യത്തിന്‍റെ സംരക്ഷണം പ്രതീക്ഷിച്ചു ചെയ്യുന്ന തപസ്സിനാണ് ഏറ്റവും വലിയ ഫലം.
ജിജ്ഞാസുക്കൾക്ക് ഈശ്വരതത്ത്വം മനസിലാക്കാൻ ഉതകുന്ന സിദ്ധാന്തങ്ങളാണ് അന്വയവും, വ്യതിരേകവും. അനുഭവാത്മകമാണ് മനുഷ്യജീവിതം, ഇതിൽ അനുഭവമില്ലാത്ത ഒരു നിമിഷംപോലുമില്ല. ജാഗ്രത്ത്, സുഷുപ്തി, സ്വപ്നം എന്നീ മൂന്നവസ്ഥകളിലൂടെയാണ് ജീവിതം മുന്നേറുന്നത്. ഈ മൂന്നവസ്ഥകളും 'ഞാൻ' നോടുകൂടിയേ പ്രകടമാകുന്നുള്ളൂ, സ്വതന്ത്രമായി നിലനില്ക്കുന്നില്ല. 'ഞാൻ' ഇല്ലാതെ മൂന്നുമില്ലയെന്നു മനസിലാക്കി തരുന്നതാണ് അന്വയം.
ജാഗ്രത്ത്, സുഷുപ്തി, സ്വപ്നം മാറിമാറി വരുമ്പോഴും, അവയെ അനുഭവിയ്ക്കുന്നഞാൻ'നു മാറ്റമില്ല. ഓരോ അവസ്ഥയും, മറ്റു രണ്ടവസ്ഥകളെ നിരാകരിയ്ക്കുന്നു; എന്നാൽ ഒരവസ്ഥയും ഞാൻ'നെ നിരാകരിയ്ക്കുന്നില്ല. മുന്നവസ്ഥകളിലും ഒരുപോലെ, മുന്നിനേയും സാധ്യമാക്കി നിലനിറുത്തുന്ന ഞാൻ' എന്ന പ്രത്യയത്തിന്‍റെ ഉള്ളടക്കമായ പൊരുളെന്തോ, അതാണ് സത്യം. ഇങ്ങനെ കാര്യകാരണങ്ങളെ വേറിടുത്തി തത്ത്വനിരൂപണം ചെയ്യുന്നതാണ് വ്യതിരേകം.
ഒന്നുകൂടി വിവരിയ്ക്കാം. ഞാൻ' ഇല്ലാതെ മൂന്നവസ്ഥകൾക്കും നിലകൊള്ളാനാവില്ല; ഇത് അന്വയം; എന്നാൽ അവയിൽ ഓരോന്നിനേയും വിട്ടു ഞാൻ' നിലനില്ക്കുന്നുമുണ്ട്. ഇതു വ്യതിരേകം. ഈ രണ്ടുംകൂടി തെളിയിയ്ക്കുന്നതു ഞാൻ' ഇല്ലാതാകുന്നേയില്ല. മറ്റുമൂന്നും ഇല്ലാതാകുന്നുമുണ്ട്. ഞാൻ' അല്ലേ അപ്പോൾ സത്യം? അവസ്ഥകൾ സാപേക്ഷികം, ഞാൻ' സ്വതന്ത്രം, അതിനാൽ സത്യവും.
വാസ്തവത്തിൽ ഈ തത്ത്വം മനസ്സിലാക്കുന്നതിനാണ് മനുഷ്യജന്മംതന്നെ. വേദപുരാണേതിഹാസഗ്രന്ഥങ്ങളിലെല്ലാം ഈ തത്ത്വത്തെയാണ് പല രീതിയിൽ വർണിച്ചിരിയ്ക്കുന്നത്. തത്ത്വജ്ഞാനികൾ അതിനെ അദ്വയജ്ഞാനമെന്നാണ് വിശേഷിപ്പിയ്ക്കുന്നത്. ബ്രഹ്മം, പരമാത്മാ, ഭഗവാൻ എന്നൊക്കെ പറയുന്നതും ഇതിനെത്തന്നെ!
0:00 - Introduction
6:30 - Message on Covid-19 Crisis (കോവിഡ് സന്ദേശം)
40:28 - Bhagavatam
Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain in Malayalam the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha. Every Wednesday live at 8 PM IST.
സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
#enlightenedliving #bhoomananda #srimadbhagavatham
Website: www.SwamiBhoomanandaTirtha.org
Questions: askswamiji@sirdmsia.org
Publications: publications@sirdmsia.org
Facebook: www.facebook.com/narayanashrama.tapovanam
Verses: Pinned in the Comments section.
Zenith of Devotion - Day 1
Ma Gurupriya
Zenith of Devotion - Day 2
Ma Gurupriya
Zenith of Devotion - Day 3
Ma Gurupriya