സ്വാമിജി പറയുന്നു ചെറുപ്പം മുതല്ക്കേ നമ്മുടെ മനസ്സ് അനന്തമായ ഈ ലോകത്തെ കണ്ടു പരിചയിച്ച് അതിൽ കെട്ടുപിണഞ്ഞുകിടക്കയാണ്. അങ്ങനെയുള്ള മനസ്സിനെ ഏകചിന്തയിൽ നിറുത്താൻ സഹായകമാണ് വിരാട്രൂപധ്യാനം. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി ഈ മൂന്നവസ്ഥകൾ മാറിമാറി വരുന്നവയാണ്; എന്നാൽ ആരെ അഥവാ എന്തിനെ ചൊല്ലിയാണോ ഇവ വരുന്നത്, ആ മൂലപ്പൊരുൾ മാറാതെ സാക്ഷിയായി നില്ക്കുന്നു. അതാണ് നമ്മുടെ പരമമായ ആശ്രയം. മനോവൃത്തികളെ ഉപശമിപ്പിച്ച് ആ സത്യത്തിൽ, ആനന്ദനിധിയിൽ, ഉറപ്പിച്ചു നിറുത്തണം. ആ ആശ്രയത്തിൽനിന്നു വ്യതിചലിയ്ക്കുന്നതു സ്വയംനാശത്തിനു കാരണമാകുന്നു.'
പരീക്ഷിത്ത് ശുകമഹർഷിയിൽനിന്നു ഭക്തിയും വൈരാഗ്യവും ജ്ഞാനവും അടങ്ങിയ തത്ത്വകഥനങ്ങൾ ശ്രവിയ്ക്കമാത്രമേ ചെയ്തുള്ളൂ. അതല്ലാതെ കർമമോ, ജപമോ അനുഷ്ഠാനമോ ഒന്നും ചെയ്തില്ല. താൻ ശ്രവിച്ചത് പൂർണമായി ഗ്രഹിച്ച്, മനസ്സിനേയും, ബുദ്ധിയേയും ലോകത്തിൽനിന്നു പിൻവലിച്ച് അന്തരാത്മാവിൽ ലയിപ്പിച്ചു. തക്ഷകന്‍റെ കടിയും, ദേഹത്തിന്‍റെ പതനവും അറിയാൻ പരീക്ഷിത്ത് അവിടെ ഉണ്ടായിരുന്നില്ല.
പ്രബുദ്ധമതികൾ ദേഹനിർവഹണത്തിനുള്ള കാര്യങ്ങൾമാത്രം ചെയ്യണം. അതിലധികം അഭിലഷിയ്ക്കയോ തേടുകയോ അരുത്. അന്തരാത്മാവാണ് തന്‍റെ ലക്ഷ്യം, ആശ്രയം എന്ന് വിചാരിച്ചു കഴിയുമെങ്കിൽ പൂർണസമയസാധന ചെയ്യണം. ഈ ലോകത്തിൽ പേടിയ്ക്കാൻ എന്താണ് ഉള്ളത്? മനുഷ്യനു ബുദ്ധിയും ഉൾമഹിമയും, സമ്പന്നതയും ഉണ്ടെങ്കിൽ, അതു മതി. ബാക്കിസർവവും നിസ്സാരമാണ്.
ശുകൻ പറയുന്നു ദേഹം മറയ്ക്കാൻ, വഴിയിൽ കിടക്കുന്ന കീറത്തുണിക്കഷ്ണങ്ങൾ തുന്നിക്കൂട്ടി ഉടുത്താൽ പോരേ? വിശപ്പടക്കാൻ വൃക്ഷങ്ങളിലെ പഴങ്ങൾ കഴിയ്ക്കാമല്ലോ? വേനലും വർഷവും മുടങ്ങാതെ ഒഴുകുന്ന നദികളുണ്ടല്ലോ, അതിലെ വെള്ളം കുടിയ്ക്കാം, താമസിയ്ക്കാൻ പർവതങ്ങളിലെ ഗുഹകൾ ഉണ്ടല്ലോ, അവയുടെ മുഖം ആരും അടച്ചിട്ടില്ലല്ലോ. ഇതൊക്കെ പോട്ടേ, തന്നെ ആശ്രയിക്കുന്നവരെ സംരക്ഷിയ്ക്കുന്ന കാര്യത്തിൽ അജിതനായ മഹാപ്രഭു എന്തെങ്കിലും മടിയോ വിഷമമോ കാണിച്ചിട്ടുണ്ടോ? പിന്നെ എന്തിനാണ് അറിവുള്ളവർ ധനദുർമദാന്ധന്മാരെ ആശ്രയിയ്ക്കുന്നത്?
ഭഗവാനെ ആശ്രയിയ്ക്കാൻ ഒരു നിയമമോ, യോഗ്യതയോ ഇല്ല. ആ പരമപുരുഷനെ തീവ്രഭക്തിയോഗത്തോടെ യജനംചെയ്യാം. ഭഗവാൻ മാത്രമേയുള്ളൂവെന്നുവന്നാൽ ആഗ്രഹങ്ങൾ ഇല്ലാതാകും. അദ്ദേഹത്തെ പൂർണമായി ആശ്രയിക്കുമ്പോൾ നിശ്രേയസം, മോക്ഷം, ഉദിയ്ക്കുന്നു. ആയുസ്സ് അനുനിമിഷം ഒടുങ്ങിക്കൊണ്ടിരിക്കയാണ്. ഹരിചരിതങ്ങൾ കേൾക്കുക, വായിയ്ക്കുക, സ്മരിയ്ക്കുക; ഇതുമാത്രമേ പ്രയോജനകരമായുള്ളൂ.
Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain in Malayalam the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha.
സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
Verses discussed:
Srimad Bhagavatam 2.1.39
Bhagavad Gita 11.7, 10.42
Srimad Bhagavatam 2.2.1-2.2.5
Vairagyashatakam 53, 43
Srimad Bhagavatam 2.3.10-2.3.12, 2.3.17
#enlightenedliving #bhoomananda #srimadbhagavatham
Website: www.SwamiBhoomanandaTirtha.org
Questions: askswamiji@sirdmsia.org
Publications: publications@sirdmsia.org
Facebook: www.facebook.com/narayanashrama.tapovanam
Verses: Pinned in the Comments section.
Zenith of Devotion - Day 1
Ma Gurupriya
Zenith of Devotion - Day 2
Ma Gurupriya
Zenith of Devotion - Day 3
Ma Gurupriya