Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha.
ഭാഗവതതത്ത്വം ചാനലില്‍ സംപൂജ്യ സ്വാമിജിയുടെ ഭാഗവതപരിവ്രജനപരമ്പര ആരംഭിച്ചു. തുടക്കത്തില്‍ത്തന്നെ സര്‍വ ദു:ഖങ്ങളും ഇല്ലാതാക്കുന്നു ഇതെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഭാഗവതവിവരണം നീങ്ങുന്നത്. ഭക്തന് വിവേകം വര്‍ധിപ്പിയ്ക്കണം, ജീവിതത്തെ വിലയിരുത്തണം, ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചുനോക്കണം. ചോദ്യങ്ങള്‍ ഉന്നയിയ്ക്കണം: ആരാണ് ഈശ്വരന്? എവിടെയാണ് അദ്ദേഹം? ഈശ്വരനെ എങ്ങനെ സമീപിയ്ക്കാം? ഇത്തരം അന്വേഷണങ്ങള്വഴി സ്വന്തം ആത്മതലത്തില്‍ എത്തിച്ചേര്‍ന്ന്, ജീവിതം കൊണ്ടുപോകാനുള്ള ബലവും ഉത്സാഹവും വീക്ഷണവും വളര്ത്തിത്തരുന്നതാണ് ശ്രീമദ്ഭാഗവതരചന. സ്വാമിജി സ്വത:സിദ്ധമായ അവതരണമികവോടെ ശ്രീമദ്ഭാഗവതം ജീവിതത്തിലെ ഊടും പാവും ആകണമെന്നു പ്രേക്ഷകരെ ഉദ്ബോധിപ്പിച്ചു. മരണത്തെ കീഴടക്കിയ മഹാസ്ത്രമെന്നാണ് സ്വാമിജി ശ്രീമദ്ഭാഗവതത്തെ വിശേഷിപ്പിച്ചത്. അപ്പോള്‍ അതിന്റെ മേന്മ എത്രയുണ്ടെന്നു പറഞ്ഞറിയിക്കേണ്ടതില്ലല്ലോ (ശ്ലോകങ്ങള്‍ 1.1.1-4, 1.1.8, 1.1.11).
സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
#enlightenedliving #bhoomananda #srimadbhagavatham
Website: www.SwamiBhoomanandaTirtha.org
Questions: askswamiji@sirdmsia.org
Publications: publications@sirdmsia.org
Facebook: www.facebook.com/narayanashrama.tapovanam
Zenith of Devotion - Day 1
Ma Gurupriya
Zenith of Devotion - Day 2
Ma Gurupriya
Zenith of Devotion - Day 3
Ma Gurupriya